പള്ളിക്കടിയില്‍ ക്ഷേത്രാവശിഷ്ഠങ്ങളുണ്ടോ എന്നാണ് ആര്‍ക്കിയോളോജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യ പരിശോധിക്കുക. പള്ളിയില്‍ കുഴികളെടുത്ത് പരിശോധിക്കുന്നത് കെട്ടിടത്തെ ബാധിക്കുമെന്ന വാദമാണ് പള്ളിക്കമ്മിറ്റി ആശങ്കപ്പെടുന്നത്.
സിദ്ദിഖ് കാപ്പനെതിരെ അയ്യായിരം പേജുളള കുറ്റപത്രമാണ് യുപി പൊലീസ് സമര്‍പ്പിച്ചത്. കാപ്പന്റെ ലേഖനങ്ങള്‍ മുസ്ലീങ്ങളെ പ്രകോപിപ്പിക്കുന്നവയായിരുന്നുവെന്നും ഹിന്ദു വിരുദ്ധമായിരുന്നുവെന്നും ഉത്തരവാദിത്വമുളള ഒരു മാധ്യമപ്രവര്‍ത്തകനെപ്പോലെയല്ല കാപ്പന്‍ പ്രവര്‍ത്തിച്ചിരുന്നതെന്നും കുറ്റപത്രത്തില്‍ പറയുന്നു.
ഓക്‌സിജന്‍ സംഭരണവും വിതരണവും ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വമുളളവര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം ചെയ്യാതിരിക്കുന്നതുമൂലം കൊവിഡ് രോഗികള്‍ മരണപ്പെടുന്നത് ക്രിമിനല്‍ നടപടിയാണെന്നും ജസ്റ്റിസുമാരായ സിദ്ധാര്‍ത്ഥ് വര്‍മ്മ, അജിത് കുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു.